അഫ്ഗാൻ മുൻ ധനമന്ത്രി കുടുംബം പോറ്റാൻ അമേരികയിൽ ഊബർ ടാക്‌സി ഓടിക്കുന്നു


അഫ്ഗാനിസ്താന്‍ മുന്‍ ധനമന്ത്രി അമേരികയില്‍ ഊബര്‍ ടാക്‌സി ഓടിക്കുന്നു. അഫ്ഗാനിസ്താന്റെ ധനമന്ത്രിയായിരിക്കെ ആറ് ബില്യന്‍ ഡോളറിന്റെ ബജറ്റ് മേല്‍നോട്ടം വഹിക്കുകയും അവതരിപ്പിക്കുകയും ചെയ്ത ഖാലിദ് പയേന്ദയാണ് തന്റെ കുടുംബത്തെ പോറ്റാനായി വാഷിംഗ്ടണ്‍ ഡിസിയില്‍ ഊബര്‍ ഓടിക്കുന്നത്. ആറ് മണിക്കൂര്‍ കൊണ്ട് 150 ഡോളറിലധികം സമ്പാദിക്കുന്നെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച്‌ വാഷിംഗ്ടണ്‍ പോസ്റ്റ് റിപോര്‍ട് ചെയ്തു.

അഫ്ഗാനിസ്താന്‍ ഇപ്പോള്‍ സാമ്പത്തികവും മാനുഷികവുമായ പ്രതിസന്ധിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. താലിബാന്‍ തലസ്ഥാന നഗരമായ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് ഒരാഴ്ച മുമ്പാണ് പയേന്ദ ധനമന്ത്രി സ്ഥാനം രാജിവെച്ചത്. താലിബാന്‍ സര്‍ക്കാർ അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടായിരുന്നതിനാല്‍ അഫ്ഗാനിസ്താന്‍ വിട്ട് ഇദ്ദേഹം അമേരികയിലെ കുടുംബത്തോടൊപ്പം ചേരുകയായിരുന്നു.

തന്നാലാവുന്ന വിധത്തില്‍ കുടുംബത്തെ സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഖാലിദ് പറഞ്ഞു. അഫ്ഗാനിസ്താന്റെ നിലവിലെ സ്ഥിതിക്ക് കാരണം അമേരികയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed