ബ്രിട്ടൻ മാസ്ക് ഉൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ നിർത്തലാക്കുന്നു


ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങൾ നിർത്തലാക്കുകയാണെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രഖ്യാപിച്ചു. അടുത്ത വ്യാഴം മുതൽ മാസ്‌ക് ധരിക്കേണ്ടതില്ല. ക്ലബുകളിലും ബാറുകളിലും കയറാന്‍ കോവിഡ് പാസ് വേണ്ട. വീട്ടിലിരുന്നു ജോലി ചെയ്യുന്ന സംവിധാനം ആവശ്യമില്ല. എന്നാൽ‍ മഹാമാരി ഒടുങ്ങിയിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും ബോറിസ് ജോൺസൻ പറഞ്ഞു. ഒമിക്രോൺ മൂലമുള്ള കോവിഡ് നിരക്ക് ഉയർന്ന നിലയിലെത്തിയതായി വിദഗ്ധർ വിലയിരുത്തുന്നതു ചൂണ്ടിക്കാട്ടിയാണു ജോൺസന്‍റെ പ്രഖ്യാപനം. 

ബൂസ്റ്റർ ഡോസ് ക്യാംപെയിനും വിജയം കണ്ടു. 60 വയസ്സിനു മുകളിൽ‍ പ്രായമുള്ളവരിൽ‍ 90 ശതമാനത്തിനും മൂന്നാം ഡോസ് നൽ‍കി. ആകെ 3.6 കോടി ബൂസ്റ്റർ‍ ഡോസുകളാണ് വിതരണം ചെയ്തത്. തൽക്കാലം ഐസലേഷൻ ചട്ടങ്ങൾ തുടരുമെങ്കിലും മാർച്ചിനപ്പുറം നീട്ടില്ല. കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് അവസാനിപ്പിക്കുമെന്നും ജോൺസൻ പാർലമെന്‍റിൽ പറഞ്ഞു.

You might also like

Most Viewed