ഡൽഹിയിൽ വിഷപ്പുക ശ്വസിച്ച് യുവതിയും നാല് കുട്ടികളും മരിച്ചു


ഡൽഹിയിൽ തണുപ്പകറ്റാൻ കത്തിച്ച സ്റ്റൗവിൽനിന്നും വിഷപ്പുക ശ്വസിച്ച് യുവതിയും നാല് കുട്ടികളും മരിച്ചു. ഷഹ്ദരയിലെ പഴയ സീമാപുരിയിലെ ഫ്ളാറ്റിലായിരുന്നു സംഭവം. ഫ്ളാറ്റിന്‍റെ അഞ്ചാം നിലയിലെ മുറിയിലാണ് അപകടം നടന്നത്. മോഹിത് കാലിയ എന്നയാളുടെ ഭാര്യ രാധയും (30) നാൽ കുട്ടികളുമാണ് മരിച്ചത്. ഉച്ചക്ക് 1.30 ന് വിഷപ്പുക ശ്വസിച്ച് അഞ്ച് പേർ അബോധവസ്ഥയിൽ കിടക്കുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. 

പോലീസ് എത്തുന്പോൾ യുവതിയും മൂന്ന് കുട്ടികളും മരിച്ചിരുന്നു. അബോധാവസ്ഥയിൽ കണ്ടെത്തിയ മൂത്ത കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വായുസഞ്ചാരമില്ലാത്ത മുറിയിൽ തണുപ്പകറ്റാൻ കത്തിച്ചുവച്ച സ്റ്റൗവാണ് വില്ലനായത്. മുറിയിൽ ജനാലകൾ ഒന്നുമില്ലായിരുന്നെന്ന് പോലീസ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed