യു​എ​സ് ന​യ​ത​ന്ത്ര​ജ്ഞ​നെ അ​റ​സ്റ്റ് ചെ​യ്ത് തു​ർ​ക്കി


ഈസ്താംബുൾ: സിറിയൻ പൗരന് പാസ്പോർട്ട് കൈമാറിയെന്ന് ആരോപിച്ച് യുഎസ് നയതന്ത്രജ്ഞനെ തുർക്കി അറസ്റ്റ് ചെയ്തു. ഇസ്താംബുൾ വിമാനത്താവളത്തിൽ വച്ച് നവംബർ 11നാണ് സംഭവം നടന്നത്. ഇരുവരേയും അറസ്റ്റ് ചെയ്തെന്ന് തുർക്കി പോലീസ് അറിയിച്ചു. വ്യാജ പാസ്പോർട്ടുമായി ജർമനിയിലേക്ക് പോകാൻ എത്തിയപ്പോഴാണ് സിറിയൻ പൗരൻ പിടിയിലായത്. നയതന്ത്ര ഉദ്യോഗസ്ഥൻ കൈമാറിയ പാസ്പോർട്ട് ഉപയോഗിച്ചാണ് ഇയാൾ പറക്കാൻ ശ്രമിച്ചത്. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച ശേഷം ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ബെയ്‌റൂട്ടിലെ യുഎസ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. പാസ്പോർട്ട് വിറ്റതിന് കിട്ടിയ 10,000 ഡോളർ ഇയാളുടെ കൈവശമുണ്ടായിരുന്നു. വ്യാജരേഖ ചമച്ചു വെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സിറിയൻ പൗരനെ പിന്നീട് ജാമ്യത്തിൽ വിട്ടു. 

അതേസമയം, അറസ്റ്റിലായ നയതന്ത്രജ്ഞൻ തടങ്കലിൽ തുടരുകയാണ്. ബുധനാഴ്ച പുറത്തുവന്ന ആരോപണങ്ങളെക്കുറിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പ്രതി കരിച്ചിട്ടില്ല.

You might also like

  • Straight Forward

Most Viewed