ഈ മാസം 30ന് മോട്ടോർ വാഹന പണിമുടക്ക്


തിരുവനന്തപുരം: ഈ മാസം 30ന് മോട്ടോർ തൊഴിലാളികളുടെ പണിമുടക്കിന് ആഹ്വാനം ചെയ്ത് ബിഎംഎസ്. യാത്രാ നിരക്ക് വർധന , പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടിയിൽ കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം.

ഇന്ധന വില വർദ്ധിച്ചതോടെ യാത്രാ നിരക്കിലും മാറ്റം വേണമെന്നാണ് ആവശ്യം. അതുകൊണ്ട് തന്നെ യാത്രാനിരക്കും സമാന രീതിയിൽ വർധിപ്പിക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെടുന്നു.

ഇന്നലെ മുതൽ നടത്താനിരുന്ന ബസ് പണിമുടക്ക് സർക്കാരിൽ നിന്ന് അനുകൂല സമീപനം ഉണ്ടായ സാഹചര്യത്തിൽ മാറ്റിവച്ചിരുന്നു. വിദ്യാർത്ഥികളുടെ കൺസെഷൻ ചാർജ് വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്.

You might also like

Most Viewed