തമിഴ്‌നാട്ടിൽ 33 പേർക്ക് കൂടി ഒമിക്രോണ്‍ റിപ്പോർട്ട് ചെയ്തു

ചെന്നൈ
തമിഴ്‌നാട്ടിൽ 33 പേർക്ക് കൂടി ഒമിക്രോണ്‍ റിപ്പോർട്ട് ചെയ്തു. ഇതിൽ 26 പേരും ചെന്നൈയിൽ നിന്നുള്ളവരാണ്. ഇതോടെ സംസ്ഥാനത്തെ ഒമിക്രോൺ രോഗികളുടെ എണ്ണം 34 ആയി. ഇവരുമായി സന്പർക്കത്തിലള്ളവരെ കണ്ടെത്താൻ നടപടി തുടങ്ങിയതായി ആരോഗ്യമന്ത്രി മാ. സുബ്രഹ്മണ്യൻ അറിയിച്ചു.
വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നാണ് സ്രവം ജീനോം സീക്വൻസിംഗിന് അയച്ചത്. ഇവരെ ആശുപത്രിയിലേക്കു മാറ്റി.