യുഎസിനെ പിടിച്ചുലച്ച് ടൊർണാഡോ; മരണം 80 കടന്നു


 

വാഷിംഗ്ടൺ: തെക്കുകിഴക്കൻ യുഎസിൽ ആഞ്ഞുവീശിയ ടൊർണാഡോ ചുഴലിക്കൊടുങ്കാറ്റിൽ മരണം 80 കടന്നു. യുഎസിന്‍റെ മധ്യപടിഞ്ഞാറൻ, തെക്കൻ മേഖലയിൽ ടൊർണാഡോ ചുഴലിക്കൊടുങ്കാറ്റിനൊപ്പം പേമാരിയും ഇടിമിന്നലും ചേർന്നതോടെ ജനജീവിതം നിശ്ചലമാവുകയായിരുന്നു. കെന്‍റക്കിയിലെ മേഫീൽഡിലുള്ള മെഴുകുതിരി ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഒട്ടേറെ തൊഴിലാളികളാണു മരണത്തിനു കീഴടങ്ങിയത്. ഇല്ലിനോയിസിൽ ആമസോൺ കന്പനിയുടെ പടുകൂറ്റൻ സംഭരണകേന്ദ്രം, ആർകൻസാസിലെ നഴ്സിംഗ് ഹോം എന്നിവയും കൊടുങ്കാറ്റിൽ നിലംപൊത്തി. കാലാവസ്ഥാ വ്യതിയാനമാണ് കാറ്റിന്‍റെ തീവ്രത വർധിപ്പിച്ചതെന്ന് കാലാവസ്ഥ നിരീക്ഷകർ അഭിപ്രായപ്പെട്ടു.

You might also like

  • Straight Forward

Most Viewed