ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ വീട്ടിൽ ഇടിച്ചിറക്കി


ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ ഡ്രോൺ ആക്രമണം. പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിക്ക് നേരെയാണ് ഡ്രോൺ ആക്രമണമുണ്ടായത്. ‌ബാഗ്ദാദിലെ പ്രധാനമന്ത്രിയുടെ വസതിക്ക് നേരെയാണ് ആക്രമണം. ഇന്ന് പുലർച്ചെയാണ് ആക്രമണം. നിരവധി പേർക്ക് പരുക്കേറ്റതായി ഇറാഖ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ താൻ സുരക്ഷിതൻ ആണെന്നും, പരുക്കുകളില്ലെന്നും മുസ്തഫ അൽ ഖാദിമി ട്വീറ്റ് ചെയ്തു. അക്രമത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

You might also like

Most Viewed