ഉത്തര കൊറിയൻ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് വൻ വിജയം; 99.93 ശതമാനം വോട്ടും വർക്കേഴ്സ് പാർട്ടിക്ക്


ശാരിക

പ്യോംഗ്‌യാംഗ്: ലോകത്തിലെ ഏറ്റവും കർക്കശമായ ഭരണസംവിധാനമുള്ള ഉത്തര കൊറിയയിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് വൻ വിജയം. ആകെ വോട്ടർമാരിൽ 99.93 ശതമാനം പേരും ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ സ്ഥാനാർത്ഥികളെ പിന്തുണച്ചപ്പോൾ, വെറും 0.07 ശതമാനം പേർ മാത്രമാണ് സ്ഥാനാർത്ഥികൾക്കെതിരെ വോട്ട് ചെയ്തത്. ഉത്തര കൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. രാജ്യത്തെ 15-ാമത് സുപ്രീം പീപ്പിൾസ് അസംബ്ലിയിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

രാജ്യത്തെ വോട്ടർമാരിൽ 99.99 ശതമാനം പേരും പോളിംഗ് ബൂത്തിലെത്തി. വിദേശത്ത് ജോലിയെടുക്കുന്നവരും കടലിൽ ജോലി ചെയ്യുന്നവരും മാത്രമാണ് വോട്ട് ചെയ്യാതിരുന്നത്. മുൻപ് നടന്ന തെരഞ്ഞെടുപ്പുകളിൽ 100 ശതമാനം വോട്ടും അനുകൂലമായി രേഖപ്പെടുത്തുന്നതായിരുന്നു ഉത്തര കൊറിയയിലെ രീതി. എന്നാൽ ഇത്തവണ 0.07% പേർ 'എതിർത്ത്' വോട്ട് ചെയ്തു എന്ന് സമ്മതിച്ചത് ആഗോളതലത്തിൽ ചർച്ചയായിട്ടുണ്ട്.

ഓരോ മണ്ഡലത്തിലും സർക്കാർ നിശ്ചയിക്കുന്ന ഒരു സ്ഥാനാർത്ഥി മാത്രമാണ് മത്സരിക്കുക. വോട്ടർമാർക്ക് ആ സ്ഥാനാർത്ഥിയെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യാം. എന്നാൽ എതിർത്ത് വോട്ട് ചെയ്യുന്നത് രാജ്യദ്രോഹമായി കണക്കാക്കപ്പെടുന്ന ഇവിടെ, കണക്കുകളിൽ സുതാര്യത വരുത്താനാണ് ഈ ചെറിയ ശതമാനം എതിർപ്പ് രേഖപ്പെടുത്തിയതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ഈ തെരഞ്ഞെടുപ്പോടെ കിം ജോങ് ഉന്നിന്റെ ഭരണത്തിലുള്ള അപ്രാമാദിത്വം ഉറപ്പിക്കപ്പെടുകയും 687 സീറ്റുകളിലും ഭരണകക്ഷി സഖ്യം വിജയിക്കുകയും ചെയ്തു.

article-image

hfghfgh

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed