പാലക്കാട് അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു



പാലക്കാട് മുണ്ടൂരിൽ അതിഥി തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സരൺപൂർ സ്വദേശി വസീം ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 2 പേർക്ക് പരുക്കേറ്റു.
ഇന്ന് രാവിലെയാണ് മുണ്ടൂരിലെ ഫർണിച്ചർ സ്ഥാപന തൊഴിലാളികൾ തമ്മിൽ സംഘർഷം ഉണ്ടായത്. വസീമിന്റെ ബന്ധുവായ വാജിദ് ആണ് കൊലപാതകിയെന്ന് പൊലീസ് പറഞ്ഞു.
സംഭവ ശേഷം വാജിദ് കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ വാജിദിനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൊലപ്പെടുത്താനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

You might also like

Most Viewed