നാടൻ പന്ത് കളി മത്സരം ബഹ്റൈനിൽ പുരോഗമിക്കുന്നു

മനാമ
ബഹ്‌റൈൻ - കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്നു വരുന്ന നാടൻ പന്ത് കളി മത്സരത്തിൽ വാകത്താനം ടീമിനെ നാല് എണ്ണത്തിന് പരാജയപ്പെടുത്തി ചിങ്ങവനം ടീം സെമി ഫൈനലിൽ പ്രവേശിച്ചു. സിഞ്ചിൽ വെച്ച് നടന്ന മത്സരത്തിന്റെ ഉദ്ഘാടനം പ്രതിഭയുടെ രക്ഷാധികാരി പി. ശ്രീജിത്ത് നിർവഹിച്ചു. BKNBF പ്രസിഡണ്ട് റെജി കുരുവിള അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സെക്രട്ടറി സാജൻ തോമസ്, വൈസ് പ്രസിഡന്റ് റോബിൻ എബ്രഹാം, ശ്രീരാജ് സി. പി, മനോഷ് കോര എന്നിവരും ആശംസകൾ നേർന്ന് സംസാരിച്ചു. അടുത്ത വെള്ളിയാഴ്ച്ച നടക്കുന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ മണർകാട് ടീമിനെ ചിങ്ങവനം ടീം നേരിടും.