അഫ്ഗാനിലെ കുണ്ഡൂസ് പ്രവിശ്യയിൽ സ്‌ഫോടനം; കുട്ടികൾ ഉൾപ്പെടെ ഏഴ് മരണം


കാബൂൾ: കാബൂൾ ആശുപത്രിയിലെ ഭീകരാക്രമണത്തിന് പിന്നാലെ അഫ്ഗാനിസ്താനിലെ കുണ്ഡൂസ് പ്രവിശ്യയിലും ബോംബാക്രമണം. സ്‌ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ കുട്ടികളുമുണ്ടെന്നാണ് വിവരം.

കുണ്ഡൂസ് പ്രവിശ്യയുടെ വടക്ക് ഭാഗത്താണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

You might also like

  • Straight Forward

Most Viewed