അഫ്ഗാൻ മാധ്യമ പ്രവർത്തകനെ താലിബാൻ കൊലപ്പെടുത്തി
                                                            കാബൂൾ: അഫ്ഗാനിലെ ആദ്യ സ്വതന്ത്ര ചാനലായ ടോളോ ന്യൂസിന്‍റെ റിപ്പോർട്ടറെ താലിബാൻ വധിച്ചു. സിയാർ യാദ് ഖാനാണ് കൊല്ലപ്പെട്ടത്. സിയാറിനെ താലിബാൻ ക്രൂരമായി മർദിച്ചു കൊല്ലുകയായിരുന്നുവെന്ന് ചാനൽ അറിയിച്ചു.
രാജ്യത്തെ ദാരിദ്രത്തെപ്പറ്റി സിയാർ റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ടിംഗിനിടെ സിയാറിനെ താലിബാൻ തട്ടിക്കൊണ്ടുപോകുകയും പിന്നീട് ക്രൂരമായി മർദ്ദിച്ചു കൊല്ലുകയുമായിരുന്നു.
												
										