ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്ത് സ്ഫോടനം
ശാരിക I വിദേശകാര്യം I ഇറാൻ
ടെഹ്‌റാൻ: ഇറാന്റെ തെക്കൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ ഇന്ന് ശക്തമായ സ്ഫോടനം നടന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന്റെ കാരണം വ്യക്തമാക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് നേവി കമാൻഡറെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ 'തസ്നിം' നിഷേധിച്ചു. ഇത്തരം വാർത്തകൾ തികച്ചും വ്യാജമാണെന്ന് ഏജൻസി വ്യക്തമാക്കി.
സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുവെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ആഗോള എണ്ണ-വാതക കയറ്റുമതിയുടെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിന് സമീപം സ്ഥിതി ചെയ്യുന്ന ബന്ദർ അബ്ബാസ് തന്ത്രപ്രധാനമായ ഒരു തുറമുഖ നഗരമാണ്.
aa


