പ്രമുഖ മദ്ദള കലാകാരൻ തൃക്കൂർ‍ രാജൻ‍ അന്തരിച്ചു


തൃശ്ശൂർ: പ്രമുഖ മദ്ദള കലാകാരന്‍ തൃക്കൂർ‍ രാജൻ‍(83) അന്തരിച്ചു. തൃശൂർ‍ പൂരം ഉൾ‍പ്പെടെ കേരളത്തിലെ പ്രധാന ഉത്സവങ്ങളിൽ‍ മദ്ദള പ്രമാണിയായിട്ടുണ്ട്. സർ‍ക്കാരിന്റെ പല്ലാവൂർ‍ പുരസ്‌കാരം നേടിയിട്ടുണ്ട്. 1987ൽ‍ സോവിയറ്റ് യൂണിയനിൽ‍ നടന്ന ഭരതോത്സവത്തിന് പഞ്ചവാദ്യത്തിന് നേതൃത്വം നൽ‍കിയത് തൃക്കൂർ‍ രാജനായിരുന്നു.

മദ്ദള വിദ്വാനായിരുന്ന തൃക്കൂർ‍ കിഴിയേടത്ത് കൃഷ്ണന്‍കുട്ടി മാരാരുടെയും മെച്ചൂർ‍ അമ്മുക്കുട്ടിയമ്മയുടെയും മകനാണ്. 

നെന്മാറ വേലക്ക് ആണ് മദ്ദള പ്രമാണിയാവുന്നത്. തൃശൂർ‍ പൂരത്തിൽ‍ ആദ്യം തിരുവന്പാടിക്ക് വേണ്ടിയും പിന്നീട് പാറമേക്കാവിന് വേണ്ടിയും മദ്ദളം വായിച്ചു. ചെലേക്കാട്ട് ദേവകിയമ്മയാണ് ഭാര്യ. സുജാത, സുകുമാരൻ‍, സുധാകരൻ‍, സുമ എന്നിവർ‍ മക്കളാണ്. സംസ്‌കാരം ഉച്ച കഴിഞ്ഞ് മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed