അമേരിക്കയിൽ വീണ്ടും ഭരണസ്തംഭനം; ബജറ്റ് പ്രതിസന്ധിയിൽ സർക്കാർ സേവനങ്ങൾ തടസ്സപ്പെട്ടു
ശാരിക l വാഷിങ്ടൺ:
2026-ലെ ബജറ്റിന് യുഎസ് കോൺഗ്രസ് അംഗീകാരം നൽകാത്തതിനെത്തുടർന്ന് അമേരിക്കയിൽ ഭാഗിക ഭരണസ്തംഭനം (Government Shutdown) ആരംഭിച്ചു. ബജറ്റ് പാസാക്കുന്നതിനുള്ള സമയപരിധി ജനുവരി 30 അർധരാത്രി അവസാനിച്ചതോടെയാണ് രാജ്യം വീണ്ടും ഷട്ട്ഡൗണിലേക്ക് നീങ്ങിയത്. ഇതോടെ അവശ്യവിഭാഗത്തിൽ ഉൾപ്പെടാത്ത നിരവധി സർക്കാർ വകുപ്പുകളുടെ പ്രവർത്തനം താൽക്കാലികമായി നിലച്ചു.
മിനിയാപൊളിസിൽ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ വെടിവെപ്പിനെച്ചൊല്ലി ഡെമോക്രാറ്റുകൾക്കിടയിലുണ്ടായ അതൃപ്തിയാണ് ബജറ്റ് ചർച്ചകൾ വഴിമുട്ടാൻ കാരണമായത്. ഹോംലാൻഡ് സെക്യൂരിറ്റി ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകൾക്ക് ഫണ്ട് അനുവദിക്കുന്നത് ഇതോടെ അനിശ്ചിതത്വത്തിലായി. ട്രഷറി, പ്രതിരോധം, ഗതാഗതം, ആരോഗ്യം തുടങ്ങിയ വകുപ്പുകളെ ഇത് ബാധിച്ചെങ്കിലും കൃഷി, നീതിന്യായം, ദേശീയ പാർക്കുകൾ തുടങ്ങിയവയുടെ പ്രവർത്തനം സെപ്റ്റംബർ വരെ തടസ്സമില്ലാതെ തുടരും.
കഴിഞ്ഞ 11 ആഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് അമേരിക്കയിൽ ഷട്ട്ഡൗൺ സംഭവിക്കുന്നത്. അടുത്തയാഴ്ച തുടക്കത്തിൽ തന്നെ പ്രതിനിധി സഭ വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണുമെന്നും തിങ്കളാഴ്ചയോടെ സർക്കാർ പ്രവർത്തനങ്ങൾ സാധാരണ നിലയിലാകുമെന്നും അധികൃതർ അറിയിച്ചു.
sdfsdf


