കാബൂൾ വിമാനത്താവളത്തിൽ വെടിവയ്പ്പ്; സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു


കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ ഉണ്ടായ വെടിവയ്പ്പിൽ അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അജ്ഞാത സായുധ സംഘമാണ് വെടിയുതിർത്തത്. 

മൂന്ന് പേർ‍ക്ക് പരിക്കേറ്റെന്ന് ജർ‍മൻ സൈന്യം വെളിപ്പെടുത്തി. പരിക്കേറ്റവരിൽ‍ ജർ‍മൻ‍, അമേരിക്കൻ‍ സൈനികരുൾപ്പെടുന്നു.

അതേസമയം, ഇന്ത്യക്കാരെ ഉൾപ്പെടെ ഒഴിപ്പിക്കാനുള്ള ദൗത്യം തുടരുകയാണ്. മലയാളികളുൾപ്പെടെ 146 പേരെ ഇന്ന് പുലർച്ചെ ഡൽഹിയിലെത്തിച്ചു.

You might also like

  • NEC

Most Viewed