അഫ്ഗാനിൽ താലിബാൻ ഭീകരർ പിടിച്ചുകൊണ്ടുപോയ ഇന്ത്യക്കാരെ വിട്ടയച്ചു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ പിടിച്ചുകൊണ്ടുപോയ ഇന്ത്യക്കാരെ വിട്ടയച്ചു. കാബൂൾ വിമാനത്താവളത്തിലേക്ക് എത്തിയ ഇന്ത്യക്കാരെയാണ് താലിബാൻ പിടിച്ചുകൊണ്ടുപോയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വിമാനത്താവളത്തിന് സമീപമെത്തിയവരെ തടഞ്ഞുവയ്ക്കുകയും ചിലരെ പിടിച്ചുകൊണ്ടുപോകയും ചെയ്തു. വിട്ടയച്ചവർ ഇപ്പോൾ കാബൂൾ വിമാനത്താവളത്തിനുള്ളിൽ പ്രവേശിച്ചിട്ടുണ്ട്. ഇവരെ ഉടനെ ഇവിടെനിന്നും വ്യോമമാർഗം ഇന്ത്യയിലേക്ക് എത്തിക്കുമെന്നാണ് വിവരം.
വിമാനത്താവളത്തിലേക്ക് എത്തിയ ഇന്ത്യക്കാരെ യാത്രാരേഖകൾ പരിശോധിക്കാനായാണ് പോലീസ് േസ്റ്റഷനിലേക്ക് കൊണ്ടുപോയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ, കാബൂളിലെ ചില വാർത്താ ഏജൻസികൾ ഇന്ത്യക്കാർ ഉൾപ്പെടെ 150ഓളം പേരെ താലിബാൻ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ താലിബാൻ ഇത് നിഷേധിച്ചിരുന്നു.
