കരിപ്പൂർ എയർപോർട്ട് റോഡിൽ വൻ തീപിടിത്തം; നാല് ബസുകൾ കത്തിനശിച്ചു


ശാരിക l കേരളം

മലപ്പുറം കരിപ്പൂർ എയർപോർട്ട് റോഡിൽ നിർത്തിയിട്ടിരുന്ന നാല് ബസുകൾ തീപിടിത്തത്തിൽ കത്തിനശിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗമായ ഭദ്ര ഏജൻസിയുടെ ബസുകൾക്കാണ് തീപിടിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വിമാനത്താവളത്തിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് അടുത്തടുത്തായി നിർത്തിയിട്ടിരുന്ന ബസുകളിൽ നിന്നുമാണ് തീ പടർന്നത്.

വിമാനത്താവള ജീവനക്കാർക്കായി മുൻപ് സർവീസ് നടത്തിയിരുന്നവയും നിലവിൽ ഉപയോഗത്തിലില്ലാത്തതുമായ ബസുകളാണിവയെന്നാണ് ലഭിക്കുന്ന വിവരം. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഫയർ എഞ്ചിനും കോഴിക്കോട് നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റും സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്.

അപകടത്തിൽ ആളപായമൊന്നുമില്ലെന്നും തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

article-image

ി്ു്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed