ജമ്മുകാഷ്മീരിൽ സുരക്ഷാ സേന മൂന്ന് തീവ്രവാദികളെ വധിച്ചു


ശ്രീനഗർ‍: ജമ്മുകാഷ്മീരിൽ സുരക്ഷാ സേന മൂന്ന് ജയ്‌ഷെ ഇ മുഹമ്മദ് തീവ്രവാദികളെ വധിച്ചു. ത്രാലിലെ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. തീവ്രവാദികളിൽനിന്നും മൂന്ന് തോക്കുകൾ കണ്ടെടുത്തെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. 

കൂടുതൽ‍ ഭീകരർ‍ക്കായുള്ള തെരച്ചിൽ‍ തുടരുകയാണ്. രഹസ്യവിവരത്തെ തുടർ‍ന്ന് തെരച്ചിൽ‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരർ‍ വെടിയുതിർ‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ പേർ വിവരങ്ങൾ‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ‍ ത്രാലിൽ സുരക്ഷാ സേന നടത്തുന്ന രണ്ടാമത്തെ ഓപ്പറേഷനാണിത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed