അഫ്ഗാനിസ്ഥാനിലെ താലിബാൻ വിരുദ്ധ സേന മൂന്ന് ജില്ലകൾ തിരിച്ചുപിടിച്ചു


കാബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ വിരുദ്ധ സേന മൂന്ന് ജില്ലകൾ തിരിച്ചുപിടിച്ചു. ഖയിർ മുഹമ്മദ് അന്ദരാബിയിടെ നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ സേന പോൾ ഇ ഹെസാർ, ദെ സല, ബാനു ജില്ലകളാണ് തിരിച്ചുപിടിച്ചത്.  നിരവധി താലിബാൻ ഭീകരർ പോരാട്ടത്തിൽ കൊല്ലപ്പെട്ടു. അറുപതോളം താലിബാൻ ഭീകരർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തെന്ന് അഫ്ഗാൻ വാർത്താ ഏജൻസി അസ്‌വാക പറയുന്നു. 

കാബൂളിന് വടക്ക് ഭാഗത്തായുള്ള പോൾ−ഇ−ഹെസർ ജില്ല വെള്ളിയാഴ്ചയാണ് പ്രതിരോധ സേന തിരിച്ചുപിടിച്ചത്. താലിബാനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് നടത്തുന്ന പഞ്ച്ഷിർ താഴ്വരയ്ക്കു സമീപമുള്ള പ്രദേശമാണ് പോൾ−ഇ−ഹെസർ. അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചപ്പോഴും പഞ്ച്ഷിർ പ്രവിശ്യ സ്വന്തമാക്കാനായിട്ടില്ല. അഫ്ഗാന്‍റെ താൽക്കാലിക പ്രസിഡന്‍റ് താനാണെന്ന് അവകാശപ്പെടുന്ന മുൻ വൈസ് പ്രസിഡന്റ് അംറുള്ള സാലെ പഞ്ച്ഷിറിലാണുള്ളത്. ഇവിടെനിന്നും താലിബാനെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയാണ് അദ്ദേഹം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed