പ്രശസ്ത മലയാള ചലച്ചിത്ര നടി ചിത്ര അന്തരിച്ചു


ചെന്നൈ: പ്രശസ്ത മലയാള ചലച്ചിത്ര നടി ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ ചെന്നൈയിലായിരുന്നു അന്ത്യം. ഇന്ന്  വൈകുന്നേരം നാലിന് ചെന്നൈ സാലിഗ്രാമത്തിൽ സംസ്കാരം നടക്കും. നിരവധി ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1965 ഫെബ്രുവരി 25ന് കൊച്ചിയിലായിരുന്നു ജനനം. ബാലതാരമായാണ് അഭിനയരംഗത്തേക്ക് കടന്നു വന്നത്. 

ആട്ടക്കലാശമാണ് ചിത്രയുടെ ആദ്യമലയാള ഹിറ്റ് ചിത്രം. അമരം, ഒരുവടക്കൻ വീരഗാഥ, ദേവാസുരം, പഞ്ചാഗ്നി, നാടോടി, അദ്വൈതം, അമ്മയാണെ സത്യം, ഏകലവ്യൻ തുടങ്ങി നൂറിലധികം സിനിമകളിൽ വേഷമിട്ടു. 1990കളിൽ മലയാള സിനിമയിൽ സജീവമായിരുന്ന ചിത്ര, വിവാഹത്തെത്തുടർന്നു ദീർഘകാലത്തേക്ക് സിനിമയിൽനിന്നും വിട്ടുനിന്നു. 18 വർഷത്തെ ഇടവേള അവസാനിപ്പിച്ച് 2020 ൽ തമിഴ് ചിത്രം ബെൽ ബോട്ടത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തി. തമിഴ് സീരിയൽ രംഗത്ത് സജീവമായിരുന്നു. 2001ൽ‍ പുറത്തിറങ്ങിയ സൂത്രധാരൻ എന്ന സിനിമയിലാണ് ചിത്ര ഒടുവിലായി അഭിനയിച്ചത്. ഭർ‍ത്താവ്: വിജയരാഘവൻ. മകൾ: മഹാലക്ഷ്മി.

You might also like

  • Straight Forward

Most Viewed