സർ‍ക്കാർ‍ ജീവനക്കാർ‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ


 കാബൂൾ: എല്ലാ സർ‍ക്കാർ‍ ജീവനക്കാർ‍ക്കും പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ. ജീവനക്കാർ‍ ജോലിയിലേക്ക് മടങ്ങിയെത്തണമെന്നാണ് താലിബാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. അഫ്ഗാന്റെ അധികാരം ഏറ്റെടുത്ത് രണ്ട് ദിവസം പിന്നിടുന്പോഴാണ് താലിബാൻ പൊതുമാപ്പ് പ്രഖ്യാപിച്ചത്.

‘എല്ലാവർ‍ക്കുമായി തങ്ങൾ‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ‍ എല്ലാവരും തങ്ങളുടെ ദൈനംദിന ജോലികളിലേക്ക് ആത്മവിശ്വാസത്തോടെ തിരികെ വരണം’, താലിബാൻ പ്രസ്താവനയിൽ‍ പറഞ്ഞു.

ആഗസ്റ്റ് 15ന് അഫ്ഗാനിസ്ഥാനിൽ‍ അധികാരം പിടിച്ചെടുത്ത താലിബാൻ കാബൂൾ‍ കൊട്ടാരത്തിൽ‍ നിന്ന് അഫ്ഗാനിസ്ഥാന്റെ കറുപ്പും ചുവപ്പും പച്ചയും ചേർ‍ന്ന പതാക ‍നീക്കം ചെയ്ത് അധികാരം ഉറപ്പിച്ചിരുന്നു. പകരം താലിബാന്റെ കൊടി നാട്ടുകയും ചെയ്തു. കാബൂൾ‍ കൊട്ടാരത്തിൽ‍ നിന്നുള്ള ദൃശ്യങ്ങൾ‍ അറബ് മാധ്യമമായ അൽ‍ ജസീറ പുറത്ത് വിട്ടു. അഫ്ഗാനിസ്ഥാൻ ഇനി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്നാണ് അറിയപ്പെടുകയും താലിബാൻ പ്രഖ്യാപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed