വ്യാഴാഴ്ച മുതൽ അഞ്ച് ദിവസം ബാങ്ക് അവധി
തിരുവനന്തപുരം: രാജ്യത്ത് കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ വ്യാഴാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് ബാങ്ക് അവധി. കേരളം,തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ബാങ്കുകളാകും അഞ്ചു ദിവസം അടച്ചിടുക. വ്യാഴം− മുഹറം, വെള്ളി −ഒന്നാം ഓണം, ശനി −തിരുവോണം, ഞായർ −അവധി, തിങ്കൾ− ശ്രീ നാരായണ ഗുരു ജയന്തി എന്നിങ്ങനെയായിരിക്കും അവധി ദിവസങ്ങൾ.
അതേസമയം ആഗസ്റ്റിൽ 15 അവധി ദിവസങ്ങളാണ് ബാങ്കിനുള്ളത്. പൊതുമേഖലാ ബാങ്കുകൾ, കോർപറേറ്റീവ് ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ ഉൾപ്പെടെ ഈ അഞ്ചുദിവസം പ്രവർത്തിക്കില്ല.


