കാബൂളിലെ ഇന്ത്യൻ എംബസി അടച്ചു; ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു തുടങ്ങി


കാബൂൾ: താലിബാൻ നിയന്ത്രണം ഏറ്റതിന് പിന്നാലെ കാബൂളിലെ ഇന്ത്യൻ എംബസി അടച്ചു. നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്ക് എത്തിക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. ഉദ്യോഗസ്ഥരെ എംബസിയിൽ നിന്നും ഒഴിപ്പിച്ചു തുടങ്ങി. ഇവരെ നാട്ടിലെത്തിക്കാൻ വ്യോമസേന പ്രത്യേക വിമാനം കഴിഞ്ഞ ദിവസം കാബൂളിലേക്ക് അയച്ചിരുന്നു. 120 ഉദ്യോഗസ്ഥരെയാണ് നാട്ടിലേക്ക് എത്തിക്കേണ്ടത്. ഉദ്യോഗസ്ഥരെ എത്തിക്കാൻ പ്രതിസന്ധിയുണ്ടായതോടെ ഇന്ത്യ അമേരിക്കയുടെ സഹായം അഭ്യർഥിച്ചിരുന്നു. നിലവിൽ കാബുൾ വിമാനത്താവളത്തിന്‍റെ നിയന്ത്രണം യുഎസ് സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. ഇതോടെയാണ് യുഎസ് സഹായം ഇന്ത്യ തേടിയത്. എപ്പോൾ ഉദ്യോഗസ്ഥരെ ഡൽഹിയിൽ എത്തിക്കുമെന്ന കാര്യം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. അഫ്ഗാനിലെ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ചുവരികയാണ്. എംബസിയിലെ ഉദ്യോഗസ്ഥരോട് പുറത്തിറങ്ങരുതെന്ന് നേരത്തെ താലിബാൻ ആവശ്യപ്പെട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed