യൂറോപ്പിൽ മിന്നല്‍ പ്രളയം; മരണസംഖ്യ 150 കവിഞ്ഞു


ബെർലിൻ: യൂറോപ്പിലുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 150 പിന്നിട്ടു. ജർമ്മനിയുടെ വിവിധ ഭാഗങ്ങളിൽ 90 പുതിയ മരണം കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. നൂറുകണക്കിന് പേർക്കാണ് പരിക്കേറ്റത്.

ജർമ്മനിയിലും ബെൽജിയത്തിലുമാണ് പ്രളയം കൂടുതൽ നാശo വിതച്ചത്. ദുരന്തത്തിൽ 1300ഓളം പേരെ വിവിധ നഗരങ്ങളിലായി കാണാതായി.അതേസമയം മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
പലയിടങ്ങളിലും ടെലിഫോൺ-വൈദ്യുതി ബന്ധം തകർന്നു. ജർമ്മൻ നഗരങ്ങളായ റിനേലാന്റ്പാലറ്റിനേറ്റ്, നോർത്ത് റിനേവെസ്റ്റ്ഫാലിയ എന്നിവിടങ്ങളിലാണ് മിന്നൽപ്രളയം രൂക്ഷമായത് .
അതേസമയം ഇന്ന് പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങിയെന്നാണ് റിപ്പോർട്ട്. മണ്ണിനടിയിലും ഒഴുകിപ്പോയ വാഹനങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട് . ഭീഷണി കണക്കിലെടുത്ത് ജർമ്മൻ നഗരമായ വാസൻബെർഗിൽ എഴുന്നൂറോളം പേരെ അധികൃതർ ഒഴിപ്പിച്ചു. രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിച്ച്‌ വരികയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed