കെ എം ഷാജിക്കെതിരായ അന്വേഷണം കര്‍ണാടകയിലേക്ക്


തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ.എം.ഷാജി കൂടുതല്‍ കുരുക്കിലേക്ക്. ഷാജിക്കെതിരായ അന്വേഷണം കര്‍ണാടകയിലേക്ക് നീളുന്നു. കര്‍ണാടകയിലെ ഷാജിയുടെ സ്വത്ത് വിവരം പരിശോധിക്കും. വിവരങ്ങള്‍ തേടി വിജിലന്‍സ് കര്‍ണാടക രജിസ്‌ട്രേഷന്‍ വിഭാഗത്തെ സമീപിക്കും.

കര്‍ണാടകയിലെ ഇഞ്ചി കൃഷിയെ പറ്റിയും അന്വേഷിക്കും. അന്വേഷണത്തില്‍ വയനാട്ടില്‍ ഷാജിയുടെ ലക്ഷ്യം ടൂറിസമായിരുന്നുവെന്നാണ് സൂചന. വയനാട്ടില്‍ കൃഷിഭൂമി അല്ല ഷാജി വാങ്ങിയതെന്നും കണ്ടെത്തി.
ഷാജി വീട് നിര്‍മ്മിച്ചത് സ്ഥലം കയ്യേറിയെന്ന് തെളിഞ്ഞിരുന്നു. കെ എം ഷാജിയുടെ വീടിന് പുതിയ ഉടമകള്‍ ഉള്ളതായും തെളിഞ്ഞു. ക്രമപ്പെടുത്താനുള്ള അപേക്ഷ നല്‍കിയത് ആശാ ഷാജിക്കൊപ്പം രണ്ട് പേര്‍ കൂടിചേര്‍ന്നാണ്. സമീപത്തെ രണ്ട് സ്ഥലമുടകളാണ് അപേക്ഷ നല്‍കിയിരുന്നത്. ഇതോടെ ഇവരുടെ ഭൂമി കയ്യേറിയാണ് ഷാജി വീട് നിര്‍മ്മിച്ചതെന്ന് വ്യക്തമായിരുന്നു. കണ്ണൂരിലെ വീട്ടില്‍ നിന്നും പിടിച്ച 50 ലക്ഷത്തത്തോളം രൂപയുമായി ബന്ധപ്പെട്ട് ഷാജി സമര്‍പ്പിച്ച രേഖകള്‍ സംബന്ധിച്ചും സംശയം ഉയര്‍ന്നിരുന്നു. ഇതില്‍ പല രേഖകളും വ്യാജമാണെന്നും അന്വേഷണ സംഘം കണ്ടെത്തി.
കോഴിക്കോട്, കണ്ണൂര്‍ വയനാട് എന്നിവിടങ്ങളിലെ സ്വത്തുക്കളുടേയും ബിസിനസിന്റേയും തെളിവുകളും ഷാജി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പുറമെ വിജിലന്‍സ് സ്വയം കുറെ തെളിവുകള്‍ ശേഖരിച്ചു. ഈ തെളിവുകളും ഷാജിയുടെ മൊഴിയും തമ്മില്‍ വൈരുധ്യമുണ്ടെന്നാണ് കണ്ടെത്തല്‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed