ഇന്ത്യന്‍ ടെന്നീസ് താരം സുമിത് നാഗലിന് ഒളിമ്പിക്സ് യോഗ്യത

ന്യൂഡൽഹി: ഇന്ത്യന്‍ ടെന്നീസ് താരം സുമിത് നാഗലിന് ഒളിമ്പിക്സ് യോഗ്യത. റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം മത്സരത്തില്‍ നിന്നും വിട്ടുനിന്നതോടെയാണ് സുമിതിന് ഒളിമ്പിക്സില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. അവസാന നിമിഷമാണ് താരം യോഗ്യത സ്വന്തമാക്കിയത്. 23 വയസ്സുകാരനായ സുമിത് ലോകറാങ്കിങ്ങില്‍ 144-ാം സ്ഥാനത്താണ്.
‘എന്റെ വികാരങ്ങളെ പ്രകടമാക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഒളിമ്പിക്സിന് യോഗ്യത നേടി എന്നുള്ളത് ഇപ്പോഴും വിശ്വസിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. എനിക്ക് ഊര്‍ജം നല്‍കിയ ഏവര്‍ക്കും നന്ദി ‘- താരം പറഞ്ഞു.