കോവാക്സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തള്ളി അമേരിക്ക
വാഷിംഗ്ടൺ ഡിസി: കോവിഡിനെതിരെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന് അമേരിക്കയിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടിയുളള അപേക്ഷ തള്ളി. അടിയന്തര ഉപയോഗത്തിന് അനുമതി നൽകണമെന്നുള്ള ഇന്ത്യൻ കന്പനി ഭാരത് ബയോടെക്കിന്‍റെ അപേക്ഷ അമേരിക്കയിലെ ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് തള്ളിയത്. കോവാക്‌സിന്‍റെ സന്പൂർണ അംഗീകാരത്തിനാണ് ഇനി ശ്രമിക്കുക എന്ന് ഭാരത് ബയോടെക്കിന്‍റെ അമേരിക്കയിലെ പങ്കാളിയായ പ്രമുഖ മരുന്ന് കമ്പനി ഒക്യുജെന്‍ അറിയിച്ചു.
വൈകിയാലും കോവാക്സീൻ അമേരിക്കയിൽ വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് ഒക്യുജെൻ മേധാവികളുടെ വിലയിരുത്തൽ.
