കെപിസിസി അദ്ധ്യക്ഷനായി ജൂൺ‍ 16ന് ചുമതല ഏൽക്കുമെന്ന് കെ. സുധാകരൻ


തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷനായി ജൂൺ‍ 16ന് ചുമതല ഏൽക്കുമെന്ന് കെ. സുധാകരൻ. ദൗത്യം നിറവേറ്റാൻ ആത്മാർഥമായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ ദൗർബല്യം പരിഹരിക്കുമെന്നും ഗ്രൂപ്പ് അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ അച്ചടക്കം നടപ്പാക്കും. 

അക്രമം അവസാനിച്ചാൽ സിപിഎമ്മുമായി സന്ധിക്ക് തയാറാണെന്നും സുധാകരൻ പറഞ്ഞു. പാർട്ടിയിൽനിന്നു വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരിക അജണ്ടയാണെന്നും സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ ഹൈക്കമാന്‍റിനോട് ആവശ്യപ്പെടുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

You might also like

  • Straight Forward

Most Viewed