പാക്കിസ്ഥാനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 30 മരണം


സിന്ധ്: പാക്കിസ്ഥാനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 30 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള ഘോത്കി ജില്ലയിലാണ് അപകടമുണ്ടായത്. മില്ലത് എക്സ്പ്രസും സർ സയിദ് എക്സ്പ്രസുമാണ് അപകടത്തിൽപെട്ടത്. ഗ്രാമീണരും പോലീസും മറ്റു രക്ഷാപ്രവർത്തകരും ചേർന്ന് പരിക്കേറ്റവരെയും മരിച്ചവരെയും സമീപ ആശുപത്രികളിലേക്ക് മാറ്റി. 

റേതി, ദഹർകി റെയിൽവേ സ്റ്റേഷനുകൾക്കിടയിലായിരുന്നു അപകടം. ലാഹോറിൽനിന്നും കറാച്ചിയിലേക്കുള്ള യാത്രയിലായിരുന്നു സർ സയിദ് എക്സ്പ്രസ്. കറാച്ചിയിൽനിന്നും സർഗോഥയിലേക്ക് പോകുകയായിരുന്ന മില്ലത് എക്സ്പ്രസ് പാളംതെറ്റുകയും സർ സയിദ് എക്സ്പ്രസുമായി കൂട്ടിയിടിക്കുകയുമായിരുന്നു.

You might also like

  • Straight Forward

Most Viewed