അഫ്ഗാനിൽ പ്രാർത്ഥനയ്ക്കിടെ മസ്ജിദിന് നേരെ താലിബാൻ ആക്രമണം; 12 മരണം


കാബൂൾ: അഫ്ഗാനിസ്താനിൽ പ്രാർത്ഥനയ്ക്കിടെ മസ്ജിദിൽ ഭീകരാക്രമണം. ഇമാം ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.

കാബൂളിലെ ഷകർ ദരാഹ് മസ്ജിദിലാണ് ഭീകരാക്രമണം ഉണ്ടായത്. പ്രാർത്ഥനയ്ക്കിടെ മസ്ജിദിന് നേരെ ഒരു സംഘം ബോംബ് എറിയുകയായിരുന്നു. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. താലിബാൻ ഭീകരരാണ് സംഭവത്തിന് പിന്നിൽ എന്നാണ് വിവരം.

മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് അഫ്ഗാനിൽ ഭീകരാക്രമണം ഉണ്ടാകുന്നത്. ആക്രമണങ്ങൾ പതിവായ സാഹചര്യത്തിൽ താലിബാനുമായി അഫ്ഗാൻ ഭരണകൂടം വെടി നിർത്തൽ കരാറിൽ ഏർപ്പെട്ടിരുന്നു. ഇത് ലംഘിച്ചാണ് ആക്രമണം.

You might also like

  • Straight Forward

Most Viewed