മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച പേടകത്തിന്റെ വൈമാനികൻ അന്തരിച്ചു

ന്യൂയോർക്ക്: അപ്പോളോ 11 ദൗത്യത്തിലെ പ്രധാനിയായിരുന്ന മൈക്കിൾ കോളിൻസ് അന്തരിച്ചു. 90 വയസായിരുന്നു. അർബുദബാധയെ തുടർന്നാണ് അന്ത്യം. മനുഷ്യൻ ചന്ദ്രനിലിറങ്ങിയ ആദ്യ ദൗത്യത്തിലെ പേടകത്തിന്റെ ചുമതല വഹിച്ച വൈമാനികനും ബഹിരാകാശ ശാസ്ത്രജ്ഞനുമാണ് മൈക്കിൾ.
1969ൽ നീൽ ആംസ്‌ട്രോഗും ബസ്സ് ആൽഡ്രിനും ചന്ദ്രനിലിറങ്ങിയപ്പോൾ പേടകം സുരക്ഷിതമായി ചന്ദ്രനെ വലംവെപ്പിച്ച് കൃത്യസമയത്ത് കൂട്ടാളികളെ തിരികെ കയറ്റാൻ സാധിച്ചത് മൈക്കിളിന്റെ വൈദഗ്ധ്യം കൊണ്ടായിരുന്നു. ആകെ 2,38,000 മൈലുകളാണ് ചന്ദ്രനിലേക്ക് മൂവർ സംഘം അപ്പോളോ−11ൽ സഞ്ചരിച്ചത്. ആകെ ഒരു തവണമാത്രമാണ് ആ മൂവർ സംഘം ബഹിരാകാശത്ത് പോയത്.
ഏറ്റവും മികച്ച ദൗത്യം എന്റേതാണെന്ന വാദം എനിക്കില്ല. പക്ഷെ ഏൽപ്പിച്ച ദൗത്യം നന്നായിചെയ്യാനായി എന്നാണ് വിശ്വാസം. ‘ശാന്തം പക്ഷേ മനോനില ദുർബ്ബലം’ എന്ന അവസ്ഥയായിരുന്നു ഒറ്റയ്ക്ക് ചന്ദ്രനെ വലംവച്ചപ്പോഴുണ്ടായത്. ചന്ദ്രനിൽ നിന്നുള്ള ഭൂമിയുടെ കാഴ്ച അതിസുന്ദരമെന്നും കോളിൻസ് ഒരിക്കൽ സൂചിപ്പിച്ചകാര്യം സുഹൃത്തുക്കൾ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചു.