യു.പിയില്‍ നാളെ മുതല്‍ നാല് ദിവസം സന്പൂര്‍ണ ലോക്ക്ഡൗണ്‍


ലഖ്‌നൗ: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ ഈ മാസം 30 മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 30 മുതല്‍ മെയ് 4 വരെയാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ 3,00,041 ലക്ഷം സജീവകേസുകളാണ് സംസ്ഥാനത്തുളളത്. 11,943 പേര്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചു. ഈ ആഴ്ച ആദ്യം സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല കര്‍ഫ്യൂവിന് പുറമേയായിരുന്നു ഇത്.

You might also like

Most Viewed