കണ്ണൂരിൽ കൊറോണ രോഗി തൂങ്ങിമരിച്ചു

കണ്ണൂർ: കൊറോണ സ്ഥിരീകരിച്ചയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കിഴുന്ന സ്വദേശി രാമചന്ദ്രൻ (56) ആണ് തൂങ്ങിമരിച്ചത്. രോഗ ബാധയെ തുടർന്ന് വീട്ടിൽ ചികിത്സയിലായിരുന്നു.
രാവിലെയോടെയാണ് രാമചന്ദ്രനെ മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ എടക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയുള്ള ആത്മഹത്യകൾ വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ ആഴ്ച എറണാകുളത്ത് രോഗ ബാധിതനായ ഓട്ടോ ഡ്രൈവർ ഗോ ശ്രീ പാലത്തിൽ തൂങ്ങിമരിച്ചിരുന്നു.