ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാരോട് അമേരിക്ക


വാഷിംഗ്ടൺ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാരോട് അമേരിക്ക. യാത്ര ഒഴിവാക്കാൻ കഴിയില്ലെങ്കിൽ കോവിഡ് വാക്സിൻ‌ രണ്ട് ഡോസ് പൂർത്തിയാക്കണമെന്നും യുഎസ് ആരോഗ്യ വകുപ്പ് നിർദേശിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളെ ഉൾപ്പെടുത്തുന്ന ലെവൽ നാലിലാണ് ഇന്ത്യയെ യുഎസ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിലെ സ്ഥിതിയിൽ, പൂർണമായും വാക്സിനേഷൻ എടുത്തവർക്കുപോലും കോവിഡ് വകഭേദങ്ങൾ പിടികൂടാൻ സാധ്യതയുണ്ട്. അതിനാൽ ഇന്ത്യയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് യുഎസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed