സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്ക

വാഷിംഗ്ടൺ: സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്ക. യമനിലെ ഹൂത്തികൾ ഉയർത്തുന്ന വെല്ലുവിളി ചെറുക്കാൻ ഗൾഫ് രാജ്യങ്ങൾക്ക് സഹായം തുടരുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ അറിയിച്ചു. അതേസമയം യെമനിൽ മാനുഷിക ദുരന്തം ഒഴിവാക്കാൻ രാഷ്ട്രീയ പ്രശ്നപരിഹാരം നിർബന്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു.