ഇറാനെതിരെ ഫ്രാൻസ്, ജർമനി, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ

പാരീസ്: ഇറാനെതിരെ നിശിത വിമർശവുമായി ആണവ കരാറിന്‍റെ ഭാഗമായ ഫ്രാൻസ്, ജർമനി, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ. വ്യവസ്ഥകൾക്ക് വിരുദ്ധമായി ഇറാൻ, യുറേനിയം ലോഹനിർമിതി നടത്തിയെന്ന അന്താരാഷ്ട്ര ആണേവാർജ സമിതിയുടെ റിപ്പോർട്ടിന്‍റെ വെളിച്ചത്തിലാണ് എതിർപ്പുമായി വൻശക്തി രാജ്യങ്ങൾ രംഗത്തു വന്നത്. അപകടകരമായ നടപടികളിലേക്ക് നീങ്ങുന്നത് അടിയന്തരമായി നിർത്തി വയ്ക്കാൻ ഇറാൻ തയാറാകണമെന്നും രാജ്യങ്ങൾ ആവശ്യപ്പെട്ടു.