നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി മഅദനിയുടെ മകൻ

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയുടെ മകൻ സലാഹുദ്ദീൻ അയ്യൂബി. പാർട്ടി മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കും എന്നും പാർട്ടി എന്ത് ഉത്തരവാദിത്വം ഏറ്റെടുക്കാൻ പറഞ്ഞാലും അത് ഏറ്റു എടുക്കുമെന്നും സലാഹുദ്ദീൻ അയ്യൂബി മാധ്യമങ്ങളോട് പറഞ്ഞു. അതെ സമയം, ഇടതു, വലതു പാർട്ടികൾ അബ്ദുൾ നാസർ മദനിയെ രാഷ്ട്രീയമായി ഉപയോഗിച്ചു എന്നും സലാഹുദ്ദീൻ അയ്യൂബി തിരൂരിൽ പറഞ്ഞു.