മുൻ യുഡിഎഫ് സർക്കാരിനെക്കാൾ പിണറായിയുടെ ഭരണം മെച്ചമെന്ന് ഒ. രാജഗോപാൽ


തിരുവനന്തപുരം: ബിജെപിയെ വെട്ടിലാക്കി വീണ്ടും ഒ. രാജഗോപാൽ എം.എൽ.എ. മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുസർക്കാരിനെയും പ്രശംസിച്ചാണ് ഇത്തവണ രാജഗോപാലിന്റെ വാക്കുകൾ. പിണറായി വിജയൻ സാധാരണക്കാരിൽ നിന്ന് വളർന്നുവന്ന ആളാണ്. ജനങ്ങളുടെയും നാടിന്റെയും ആവശ്യങ്ങളറിയുന്ന ആളാണ്. മുന്പ് ഭരണത്തിൽ ഉണ്ടായിരുന്നപ്പോഴും പിണറായി നല്ല പെർഫോമൻസ് കാഴ്‌ചവച്ചിട്ടുണ്ടെന്നും രാജഗോപാൽ പറഞ്ഞു.
പിണറായി വിജയന്റെ നേതൃത്വത്തിലുളള സർക്കാർ മുൻ യുഡിഎഫ് സർക്കാരിനെക്കാൾ തീർച്ചയായും മെച്ചമാണ്. ഈ സർക്കാരിൽ പ്രതിബദ്ധതയുളളവരാണ് കൂടുതലും. കോൺഗ്രസ് ഭരിക്കുന്പോൾ ഭാഗ്യാന്വേഷികളായിരുന്നു കൂടുതൽ. പ്രതിപക്ഷത്തിന് കൂട്ടായ നിലപാടില്ല. പ്രതിപക്ഷം എന്ന നിലയിൽ പ്രവർത്തനമില്ല. രമേശ് ചെന്നിത്തല ഏത് വിവാദവും പെരുപ്പിക്കാൻ മിടുക്കനാണെന്നും രാജഗോപാൽ പറഞ്ഞു. ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ലെന്നും രാജഗോപാൽ അഭിപ്രായപ്പെട്ടു. മതവും വിശ്വാസവുമല്ല, വികസനമാണ് തിരഞ്ഞെടുപ്പിൽ വിഷയമാകേണ്ടത്. ശബരിമല വിഷയം വിശ്വാസികളുടെ കാര്യമാണ്. വിശ്വാസ കാര്യത്തിൽ ജനങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം ഉണ്ടാകണം. യുഡിഎഫിന്റെ ശബരിമല കരട് ബിൽ സർക്കാരിനെതിരായ വടി മാത്രമാണ്. അത് ആത്മാർത്ഥമായ സമീപനമല്ലെന്നും രാജഗോപാൽ ചൂണ്ടിക്കാട്ടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed