കോംഗോയിൽ വിമാനം തകർന്നു വീണ് വൻ ദുരന്തം; രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു
ശാരിക
കിൻഷാസ: കോംഗോയിൽ വിമാനം തകർന്നുണ്ടായ അപകടത്തിൽ രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 14 പേർ മരിച്ചു. കോംഗോ സൈന്യമാണ് വിവരം പുറത്തുവിട്ടത്. സൈനിക കോടതി മേധാവി ലെഫ്റ്റനന്റ് ജനറൽ മുട്ടോംബോ കറ്റലായി ടിയെൻഡെ, സായുധ സേനയുടെ ഓഡിറ്റർ ജനറൽ ലെഫ്റ്റനന്റ് ജനറൽ ബക്കുമി ലികുലിയ എന്നിവരാണ് കൊല്ലപ്പെട്ട സൈനിക ഉദ്യോഗസ്ഥർ.
കോംഗോയിലെ തെക്കുപടിഞ്ഞാറൻ നഗരമായ കിക്വിറ്റിൽ നിന്ന് തലസ്ഥാനമായ കിൻഷാസയിലേക്ക് മടങ്ങിവരികയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ വിമാനത്തിന് സാങ്കേതിക തകരാർ സംഭവിക്കുകയും കെങ്കിലിൽ വച്ച് തകർന്നു വീഴുകയുമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് ജനറൽ ഉദ്യോഗസ്ഥർക്കു പുറമെ പ്രതിനിധി സംഘത്തിലെ അംഗങ്ങളും വിമാനത്തിലെ ജീവനക്കാരുമാണ് അപകടത്തിൽപ്പെട്ടത്.
വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആരംഭിച്ചുവെന്ന് അധികൃതർ അറിയിച്ചു.
sassas

