അമേരിക്കയിൽ വിശ്വാസമില്ല; എങ്കിലും ചർച്ചകൾക്ക് ഇറാൻ തയ്യാറാണെന്ന് പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ


ശാരിക

ന്യൂയോർക്ക്: മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ അമേരിക്കയിൽ ഇനി യാതൊരു വിശ്വാസവുമില്ലെങ്കിലും നയതന്ത്ര ചർച്ചകളിൽ നിന്ന് ഇറാൻ പൂർണ്ണമായി പിന്മാറിയിട്ടില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ. ഐക്യരാഷ്ട്രസഭാ പൊതുസഭാ സമ്മേളനത്തിനിടെ (UNGA) യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇറാന്റെ ഉറച്ച നിലപാട് വ്യക്തമാക്കിയത്. തെഹ്‌റാനും വാഷിംഗ്ടണും തമ്മിൽ ജൂൺ 17-ന് ഒപ്പുവെച്ച 'ഇസ്ലാമാബാദ് ധാരണാപത്രം' പൂർണ്ണമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പശ്ചിമേഷ്യയിൽ ശാന്തിയും സമാധാനവുമാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങി ആരുടെയും മുൻപിൽ കീഴടങ്ങാൻ രാജ്യം തയ്യാറല്ലെന്നും പെഷസ്കിയാൻ തുറന്നടിച്ചു. നൽകിയ വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട് ഗൗരവമേറിയ ചർച്ചകൾക്ക് അനുകൂലമായ സാഹചര്യം അമേരിക്ക ഒരുക്കണം. ഇസ്ലാമാബാദ് ധാരണാപത്രത്തെ പിന്തുണച്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ നിലപാടിനെ പെഷസ്കിയാൻ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

നിലവിലെ സങ്കീർണ്ണമായ അന്താരാഷ്ട്ര സാഹചര്യങ്ങളിൽ നയതന്ത്രപരവും രാഷ്ട്രീയവുമായ പരിഹാരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു. വാഷിംഗ്ടണിൽ വിശ്വാസം നഷ്ടപ്പെട്ടപ്പോഴും പ്രശ്നപരിഹാരത്തിനുള്ള നയതന്ത്ര വാതിലുകൾ അടച്ചിട്ടില്ലെന്ന സന്ദേശമാണ് ഇറാൻ യു.എന്നിന് നൽകിയിരിക്കുന്നത്.

article-image

dsgdgd

You might also like

  • Lulu Exchange
  • Straight Forward

Most Viewed