ആമി കോണി അമേരിക്കൻ സുപ്രീംകോടതി ജഡ്ജി


വാഷിംഗ്ടൺ ഡിസി: പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അമേരിക്കയിൽ സുപ്രീംകോടതി ജഡ്ജിയെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നോമിനേറ്റ് ചെയ്ത അമി കോണി ബാരറ്റിനെയാണ് തെരഞ്ഞെടുത്തത്. റിപബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിക്ഷമുള്ള സെനറ്റില്‍ 48 വോട്ടുകള്‍ക്കെതിരെ 52 വോട്ടുകള്‍ നേടിക്കൊണ്ടാണ് ആമി കോണി ജഡ്ജിയാവുന്നത്. വൈറ്റ് ഹൗസില്‍ ട്രംപിന്‍റെ സാന്നിദ്ധ്യത്തിൽ വച്ച് അമി കോണി സത്യപ്രതിജ്ഞ ചെയ്തു. 

ജസ്റ്റീസ് റുത്ത് ബാഡര്‍ ഗിന്‍സ്ബര്‍ഗ് സെപ്റ്റംബറിൽ അന്തരിച്ചിരുന്നു. ഇതിന് ശേഷമാണ് പുതിയെ ജഡ്ജിയെ തെരഞ്ഞെടുക്കുന്നത്. ഭ്രൂണഹത്യ, സ്വവര്‍ഗ വിവാഹം എന്നിവക്കെതിരെ ആമി കോണി നേരത്തെ നിലപാടെടുത്തിരുന്നു. ജുഡീഷ്യല്‍ ബോഡിയിലേക്ക് ട്രംപ് നിയമിക്കുന്ന മൂന്നാമത്തെ ആളാണ് ആമി കോണി. 2017ല്‍ അസോസിയേറ്റ് ജസ്റ്റീസായി നെയ്ല്‍ ഗൊര്‍സച്ചിനെയും 2018ല്‍ ബ്രെട്ട് കവനോഫിനെയും നിയമിച്ചത് ട്രംപായിരുന്നു. അമേരിക്കക്കും അമേരിക്കന്‍ ഭരണഘടനയ്ക്കും ന്യായവും നിഷ്പക്ഷവുമായ നിയമവാഴ്ചക്കുള്ള സുപ്രധാന ദിവസമാണിതെന്നാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ ട്രംപ് പ്രതികരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed