അമേരിക്കയ്ക്ക് ആയുധക്ഷാമമില്ല; വിവരങ്ങൾ ചോർത്തിയവർക്ക് ദീർഘകാല തടവുശിക്ഷയെന്ന് ഡോണൾഡ് ട്രംപ്


ശാരിക

വാഷിങ്ടൺ: അമേരിക്കയിൽ ആയുധക്ഷാമമുണ്ടെന്ന വാർത്തകൾ തള്ളി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാജ്യദ്രോഹപരമായ ഇത്തരം വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയവരെ കണ്ടെത്തി ദീർഘകാല തടവുശിക്ഷ ഉറപ്പാക്കുമെന്നും ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി.

അമേരിക്കയുടെ കൈവശം വൻതോതിൽ ആയുധശേഖരമുണ്ടെന്നും ആവശ്യമായവ വലിയ തോതിൽ നിർമ്മിക്കുകയും വിദേശത്തുനിന്ന് എത്തിച്ചു കൊണ്ടിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.ബി.എസ് ന്യൂസും വാഷിങ്ടൺ പോസ്റ്റും അമേരിക്കയുടെ ആയുധ ശേഖരത്തിൽ കുറവുണ്ടായതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

അമേരിക്കയുടെ മിസൈൽ ശേഖരത്തെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നവയാണ്. പ്രതിരോധ സെക്രട്ടറിയായി പീറ്റ് ഹെഗ്സെത്ത് ചുമതലയേറ്റതിന് പിന്നാലെ പെന്റഗണിൽ നിന്ന് മാധ്യമങ്ങളിലേക്ക് വിവരങ്ങൾ ചോരുന്നത് തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

അമേരിക്കയുടെ ദീർഘദൂര മിസൈലുകളുടെ ആഗോള ശേഖരത്തിന്റെ വലിയൊരു ഭാഗം ഇതിനകം ഉപയോഗിച്ചു കഴിഞ്ഞതായി രണ്ട് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ആയുധക്ഷാമ സാധ്യതയെക്കുറിച്ച് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനോട് ട്രംപ് കഴിഞ്ഞ ആഴ്ച വിശദീകരണം ചോദിച്ചതായി വാഷിങ്ടൺ പോസ്റ്റും വെളിപ്പെടുത്തി.

സെന്റർ ഫോർ സ്ട്രാറ്റജിക് ഇന്റർനാഷണൽ സ്റ്റഡീസ് (CSIS) ജൂലൈ അവസാനത്തോടെ നടത്തിയ വിലയിരുത്തൽ പ്രകാരം, യുദ്ധത്തിന് മുമ്പ് 2,330 ഉണ്ടായിരുന്ന പാട്രിയറ്റ് മിസൈലുകളിൽ നിലവിൽ 759 മുതൽ 827 വരെ മാത്രമാണ് ശേഷിക്കുന്നത്. കൂടാതെ, ശത്രുക്കളുടെ ആക്രമണങ്ങളെ തടയാൻ വിന്യസിക്കുന്ന താഡ് (THAAD) മിസൈലുകളുടെ 60 ശതമാനവും ഇതിനകം ഉപയോഗിച്ചു തീർന്നതായി CSIS മുതിർന്ന ഉപദേഷ്ടാവ് മാർക്ക് കാൻഷ്യൻ വ്യക്തമാക്കുന്നു.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed