ജി7 ഉച്ചകോടി; ട്രംപിന്‍റെ ക്ഷണം നിരസിച്ച് ജര്‍മന്‍ ചാന്‍സലര്‍


വാഷിംഗ്ടണ്‍ ഡിസി: ജി7 ഉച്ചകോടിയില്‍ (ഗ്രൂപ്പ് ഓഫ് സെവന്‍ രാജ്യങ്ങളുടെ ഉച്ചകോടി) പങ്കെടുക്കുവാനുള്ള അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്‍റെ ക്ഷണം ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ നിരസിച്ചു. ജൂണ്‍ അവസാനത്തോടെ വാഷിംഗ്ടണില്‍ വെച്ചാണ് ഉച്ചകോടി നടക്കുന്നത്.

ട്രംപിന്‍റെ ക്ഷണനത്തിൽ ആംഗല മെര്‍ക്കല്‍ നന്ദി പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയ്ക്കിടെ വാഷിംഗ്ടണിലേക്കുള്ള യാത്ര മെര്‍ക്കലിന് സാധിക്കില്ലെന്ന് ജര്‍മന്‍ ഗവണ്‍മെന്‍റിന്‍റെ ഔദ്യോഗിക വക്താവ് സ്റ്റീഫന്‍ സൈബെര്‍ട്ട് അറിയിച്ചു.

You might also like

Most Viewed