കോവിഡ് നെഗറ്റീവ് ആകാതെയും ഡിസ്ചാർജ്


ദുബൈ∙ കോവിഡ് ബാധിതരായ ആരോഗ്യപ്രവർത്തകർക്കൊഴികെ ആർക്കും ഇനി അടുപ്പിച്ച് രണ്ടു തവണ നെഗറ്റീവ് റിപ്പോർട്ട് കിട്ടി ആശുപത്രി വാസം അവസാനിപ്പിക്കാൻ കാത്തിരിക്കേണ്ട. കോവിഡ് ബാധിതരെ 14 ദിവസത്തെ ഐസലേഷനു ശേഷം ഇനി ഡിസ്ചാർജ് ചെയ്യാമെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) നിർദേശം പുറപ്പെടുവിച്ചു.

ഐസലേഷനു ശേഷം ചെറിയ പനി ലക്ഷണങ്ങൾ ഉള്ളവരെയും പറഞ്ഞയയ്ക്കാം. അതേ സമയം 14 ദിവസത്തെ ഐസലേഷൻ നിർബന്ധമാണ്. മരുന്നൊന്നും കഴിക്കാതെ ശരീര ഊഷ്മാവ് 37.5 ഡിഗ്രിയിൽ താഴെ തുടർച്ചയായി മൂന്നു ദിവസം നിലനിൽക്കുകയും വേണം.


അതേ സമയം കോവിഡ് ബാധിതരായ ആരോഗ്യപ്രവർത്തകരെ പിസിആർ ടെസ്റ്റിൽ 24 മണിക്കൂർ ഇടവേളയിൽ രണ്ടു പ്രാവശ്യം തുടർച്ചയായി നെഗറ്റീവ് ആയാലേ ഡിസ്ചാർജ് ചെയ്യാവൂ എന്നും ഡിഎച്ച്എ നിർദേശിക്കുന്നു. ഏറ്റവും പുതിയ രാജ്യാന്തര മാനദണ്ഡങ്ങൾക്ക് വിധേയമായാണ് പുതിയ സർക്കുലറെന്നും അധികൃതർ വ്യക്തമാക്കി.

You might also like

Most Viewed