ലോകശ്രദ്ധയാകർഷിച്ച് ദുബൈയിൽ വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റ്


ഷീബ വിജയൻ

ലോകത്തെ പ്രമുഖ സോഷ്യൽ മീഡിയ താരങ്ങൾ അണിനിരക്കുന്ന വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റിന്റെ രണ്ടാം ദിവസം ദുബൈയിൽ പൂർത്തിയായി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകളും ടിവി പ്രൊഡ്യൂസറുമായ ലാറ ട്രംപ്, ഹോളിവുഡ് താരം വിൽ സ്മിത്ത്, ഇന്ത്യൻ നടി സാമന്ത പ്രഭു തുടങ്ങി നിരവധി പ്രമുഖർ ഉച്ചകോടിയുടെ രണ്ടാം ദിവസം സദസുമായി സംവദിച്ചു. സോഷ്യൽ മീഡിയയിലെ ഓരോ പോസ്റ്റും ഉത്തരവാദിത്തത്തോടെ നിർവഹിക്കേണ്ടതാണെന്ന് യു.എ.ഇ സഹമന്ത്രി റീം അൽ ഹാഷ്മി പരിപാടിയിൽ ഓർമ്മിപ്പിച്ചു. വിൽ സ്മിത്ത് ഇമറാത്തി ഇൻഫ്ലുവൻസർ ഖാലിദ് അമീരിയുമായി നടത്തിയ സംവാദം വേദിയിലെ ശ്രദ്ധേയമായ നിമിഷമായിരുന്നു. സോഷ്യൽ മീഡിയ രംഗത്തെ സംഭാവനകൾക്കുള്ള പുരസ്കാര വിതരണവും ഇതോടൊപ്പം നടന്നു. ഉച്ചകോടി നാളെ സമാപിക്കും.

article-image

eqweqwdeswer

You might also like

  • Lulu Exchange
  • Straight Forward

Most Viewed