നിരീക്ഷണത്തിലിരിക്കെ മരിച്ച കോഴിക്കോട് സ്വദേശിക്ക് കോവിഡില്ല


കോഴിക്കോട്: കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച കോഴിക്കോട് അഴിയൂർ സ്വദേശി ഹാഷിമിന്‍റെ സ്രവ പരിശോധന ഫലം നെഗറ്റീവ്. ഷാർജയിൽ നിന്നെത്തിയ ഹാഷീം വീട്ടിൽ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. തലശേരി സഹകരണ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.

നിരീക്ഷണത്തിലെന്ന കാര്യം മറച്ചുവച്ചാണ് ഹാഷിമിനെ ബന്ധുക്കൾ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ കൊണ്ടുപോയത് ആരോഗ്യവകുപ്പും അറിഞ്ഞിരുന്നില്ല. ഇതേതുടർന്ന് ഹാഷിമുമായി ഇടപെട്ട ഡോക്ടർമാർ അടക്കമുള്ളവർ ക്വാറന്‍റൈനിൽ പോയിരുന്നു.

You might also like

Most Viewed