പ്രക്ഷോഭം ശക്തമാകുന്ന ഇറാക്കിൽ യു.എസ് വൈസ് പ്രസിഡണ്ടിന്‍റെ മിന്നൽ സന്ദർശനം
ബാഗ്ദാദ്: പ്രക്ഷോഭം ശക്തമാകുന്ന ഇറാക്കിൽ യു.എസ് വൈസ് പ്രസിഡണ്ട് മൈക്ക് പെൻസ് മിന്നൽ സന്ദർശനം നടത്തി. അൻബർ പ്രവിശ്യയിലെ അൽ അസദ് എയർബേസിലാണ് അദ്ദേഹം വന്നിറങ്ങിയത്. ഇതാദ്യമായാണ് പെൻസ് ഇറാക്കിലെത്തുന്നത്. ഇറാക്ക് പ്രധാനമന്ത്രി ആദിൽ അബ്ദുൾ മഹദിയുമായി മൈക്ക് പെൻസ് ഫോണിൽ സംസാരിക്കുകയും ചെയ്തു. ഇറാക്കിലെ വിവിധ നഗരങ്ങളിൽ കഴിഞ്ഞ കുറേ മാസങ്ങളായി സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമാണ്.

