അജിത് പവാറിനെ എന്‍സിപി നിയമസഭാ കക്ഷി നേതൃസ്ഥാനത്തു നിന്നും മാറ്റി; ജയന്ത് പാട്ടില്‍ പുതിയ നേതാവ്
മുംബൈ: ബി.ജെ.പി പാളയത്തിലേക്ക് ചുവട് മാറ്റി വച്ച അജിത് പവാറിനെ എന്‍.സി.പി നിയമസഭാ കക്ഷി നേതൃസ്ഥാനത്തു നിന്നും നീക്കി. ജയന്ത് പാട്ടില്‍ പുതിയ നേതാവ്. അതേസമയം, അജിത് പവാറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ല.
ശനിയാഴ്ച വൈകിട്ട് വൈ.ബി. ചവാന്‍ സെന്ററില്‍ നടന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിലാണ് നടപടി. വീപ്പ് നല്‍കാനുള്ള അധികാരവും എടുത്തുമാറ്റിയിട്ടുണ്ട്. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ജയന്ത് പാട്ടീലിന് ചുമതലയുള്ളത്. സുനില്‍ തട്കരെ, ദിലീപ് വല്‍സെ പാട്ടീല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കി അജിത്തിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളും സജീവമാണ്. അജിത് പാര്‍ട്ടി നയങ്ങള്‍ ലംഘിച്ചതായി എംഎല്‍എമാരുടെ പ്രമേയത്തില്‍ ആരോപിച്ചു.

